ഇന്നത്തെ ചിന്ത : യഹോവഭക്തിയും കർമ്മോത്സുകതയും | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 18:9
വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.

ഏത് പ്രവർത്തിക്കും ഉത്സാഹം ആവശ്യമാണ്. ഉദാസീനത ദൈവം വെറുക്കുന്നു. യാക്കോബ് 4:17 പറയുന്നു, “നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ”. നന്മയും തിന്മയും നിറഞ്ഞ ലോകത്തിൽ നമ്മൾ ഒരു പോരാട്ടത്തിലാണ്. ഏതെങ്കിലും ഒരു പക്ഷത്തു നിന്നെ മതിയാകൂ. എന്നാൽ റോമർ 12:21പറയും പോലെ “തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക”. പ്രവർത്തിയിൽ ഉദാസീനത കാണിച്ചാൽ അത് വിനാശത്തിന് കാരണമാകും. റോമർ 12:11 പറയുന്നു, “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.