‘പ്രയ്സ് കുവൈറ്റ് ‘ സംഗീത സായാഹ്നം നവംബർ 19ന്

കുവൈറ്റ്: മംഗഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ബഥേൽ മ്യുസിക് കുവൈറ്റ്, ഫോർ ദ് ക്രൈസ്റ്റ് മീഡിയ കുവൈറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ മംഗഫിൽ വെച്ച് സംഗീത സായാഹ്നവും ദൈവവചന പ്രഘോഷണവും നടക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ ലാലു ഐസക് (കോട്ടയം) സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോൻസി കെ. വിളയിൽ (മുംബൈ) പാട്ടുകളുടെ പാശ്ചാത്തലം വിവരിക്കുകയും ദൈവ വചനം പ്രസംഗിക്കുകയും ചെയ്യും.

കുവൈറ്റിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും പത്തിലധികം ക്രൈസ്തവ ഗായകർ ഗാനങ്ങൾ ആലപിക്കും. അനുഗ്രഹീത ഗായകർ ലിറ്റോ ജോസഫ്, ഷെറിൻ ചെറിയാൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like