ബാബു വർഗീസ് (69) അമേരിക്കയിൽ നിര്യാതനായി

ഡാലസ്സ്: കൊല്ലം വെസ്റ്റ് കല്ലട കേതാകപള്ളിൽ പരേതരായ ഉണ്ണുണ്ണി കൊച്ചു വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകൻ ബാബു വർഗീസ് (69) ഡാളസ്സിലെ മെസ്‌കിറ്റിൽ നിര്യാതനായി. 1993 ൽ ഡാലസ്സിൽ എത്തിയ ബാബു വർഗീസ് സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: പുല്ലംപള്ളിൽ കടമ്പനാട് കുടുംബാംഗം ഷേർളി വർഗീസ്. മക്കൾ: ഷീന രാജു – ഷിജു രാജു, ഷാൻ വർഗീസ് – ബെൻസി, രജനീഷ് വർഗീസ്.

പൊതുദർശനം : നവംബർ 19 ശനിയാഴ്ച രാവിലെ 11 മുതൽ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഷൈലോ റോഡ്, ഡാലസ് 75228.

post watermark60x60

ഉച്ചക്ക് 2 മണിക്ക് സംസ്കാരം: നവംബർ 19 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം, സണ്ണിവെയ്ൽ, ഡാലസ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like