ഇന്നത്തെ ചിന്ത : തോന്നലുകൾ ശരിയാകണമെന്നില്ല | ജെ. പി വെണ്ണിക്കുളം

 

സദൃശ്യവാക്യങ്ങൾ 14:12
ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

പലർക്കും പലവഴികളും നല്ലതായി തോന്നാറുണ്ട്. എന്നാൽ അവ അപകടം നിറഞ്ഞ വഴിയാണെന്നു അറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. ഇതുപോലെ തന്നെയാണ് രക്ഷ പ്രാപിക്കാനുള്ള വഴിയും. ചൊവ്വുള്ളതെന്നു തോന്നുന്ന വഴികളിലൂടെയെല്ലാം സഞ്ചരിച്ചു ഏറ്റവും ഒടുവിൽ മാത്രം സത്യം തിരിച്ചറിയുന്നവർ ധാരാളമാണ്. തീറ്റ കണ്ട് പക്ഷികൾ വലയിൽ അകപ്പെടുന്നതുപോലെയാണ് പല മരണവഴികളും. സദൃശ്യ. 16:25 പറയുന്നു, “ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികൾ അത്രേ”.
പ്രിയരേ, സന്തോഷവും സമാധാനവും പരിജ്ഞാനവും നിറഞ്ഞ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ വഴിയത്രെ ശ്രേഷ്ഠം. യഥാർത്ഥ ജീവിതവഴിയെ സൂചിപ്പിക്കുന്ന വചനങ്ങൾ സദൃശ്യ. 3:17,18,22 വാക്യങ്ങളിൽ കാണാം. ” അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.