ഇന്നത്തെ ചിന്ത : നീതിപാതയും പ്രഭാത വെളിച്ചവും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 4:18
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

നീതിമാന്റെ പാത നന്നായി അറിയുന്നവനാണ് നമ്മുടെ ദൈവം. സങ്കീ. 1:6 പറയുന്നു, “യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു”.
2 ശമൂവേൽ 23:3, 4ൽ പറയുന്നത് ഇങ്ങനെ, “യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ,
മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ”. പ്രിയരേ, നീതിമാന്റെ പാത പ്രകാശമാകുവാൻ കാരണം അവൻ ദൈവഹിതപ്രകാരം നടക്കുന്നതുകൊണ്ടാണ്. അങ്ങനെ ജീവിക്കുന്നവർ എപ്പോഴും പ്രശോഭിച്ചുകൊണ്ടേയിരിക്കുമെന്നു മാത്രമല്ല അവരോടു ചേർന്ന് നടക്കാൻ അവിടുന്ന് ഇഷ്ടപ്പെടുന്നുമുണ്ട്.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like