ഏ. ജി ഇവാഞ്ചലിസം കേരള വിമോചന യാത്രക്ക് ഗംഭീര തുടക്കം

KE News Desk | Kasaragod

കാസർഗോഡ്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ കേരള വിമോചന യാത്ര കാസർഗോഡ് നിന്നും തുടക്കം കുറിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ അധ്യക്ഷത വഹിച്ചു.ഏ ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി ടി എബ്രഹാം ഉദ്ഘാടനം ചെയ്തു. നോർത്തേൻ എക്സൈസ് കമ്മീഷണർ വൈ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി പാസ്റ്റർ ബിജു പി എസ് സ്വാഗതവും, ട്രഷറാർ പാസ്റ്റർ അജി കുമാർ സ്റ്റീഫൻ നന്ദിയും പറഞ്ഞു. പാസ്റ്റർ ഷാജി സാമൂവേൽ ഗാനങ്ങൾ ആലപിച്ചു .പാസ്റ്റർമാരായ അജീഷ്, അനീഷ്, ബിജു തങ്കച്ചൻ, ഷിബു മണി, ദീപു പോൾ, ജോൺസൻ മാമൻ,സാംസൺ ബ്രദർ സിബു പപ്പച്ചൻ എന്നിവർ യാത്ര അംഗങ്ങൾ ആണ്.പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് മീഡിയ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading