ഇന്നത്തെ ചിന്ത : പുകയത്തെ തുരുത്തി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:83
പുകയത്തു വെച്ച തുരുത്തിപോലെ ഞാൻ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

തുരുത്തി അഥവാ തോൽ സഞ്ചി പുരാതന കാലത്ത് വെള്ളവും വീഞ്ഞും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. അതിന്റെ ഉപയോഗം കഴിയുമ്പോൾ പുകയത്തു വയ്ക്കുക പതിവുണ്ടായിരുന്നു. അവിടെ ഇരുന്നു അതിന്റെ നിറം മാറിപ്പോകും. എങ്കിലും ഉറപ്പിനു ഒരു കോട്ടവും സംഭവിക്കാറില്ല. ഇതുപോലെയാണ് ദൈവം തന്റെ ഭക്തന്മാരെ കഷ്ടതയിൽ കൂടി കടത്തിവിടുന്നത്. കാഴ്ചയിൽ വിരൂപരായി തോന്നിയാലും ദൈവമുൻപാകെ മാന്യരും ഉറപ്പുള്ളവരുമായിരിക്കും. അങ്ങനെയുള്ളവരെ വീണ്ടും ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിനു നിങ്ങൾ തയ്യാറുള്ളവരോ?
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like