ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം

KE NEWS DESK

സലാല/ഒമാൻ: ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ഒക്ടോബർ 8ന് നടന്ന ഏകദിന കൺവൻഷനോടെയാണ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഇവാ. നിംസൺ കുര്യൻ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ ഫെയ്ത്ത് എബ്രഹാം പ്രവർത്തനോൽഘാടനം നിർവഹിച്ചു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകിയ കൺവൻഷനിൽ സലാല യൂണിറ്റ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.
ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് വൈസ് പ്രസിഡന്റ് ഡി സുഷകുമാർ സ്വാഗതവും സെക്രട്ടറി ആശിഷ് ജോസഫ് നന്ദിയും അറിയിച്ചു. ഒമാൻ ചാപ്റ്റർ വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ് പുതിയ ഭരണസമിതിയെ പരിചയപ്പെടുത്തി. പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സണ്ണി ജോസഫ്, പാസ്റ്റർ ജോസ് പീറ്റർ, പാസ്റ്റർ ബാബു കാഞ്ഞിരങ്ങാട്ട്, പാസ്റ്റർ സുദർശനൻ എന്നിവർ പ്രാർത്ഥനയിൽ സഹകരിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ. എബിൻ അലക്സ്, പാസ്റ്റർ മോട്ടി ജേക്കബ്, പാസ്റ്റർ ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ സുനിൽ മാത്യുവിന്റെ പ്രാർത്ഥനയും പാസ്റ്റർ കോശി മാത്യുവിന്റെ ആശീർവാദവും നൽകി. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന മീറ്റിംഗിലെ ജനപങ്കാളിത്തം ശ്രദ്ധേയമായി. സലാലയിലെ മുഴുവൻ സഭകളുടെയും സഹകരണം ഉറപ്പാക്കുന്നതിൽ വിജയം കണ്ടതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like