ക്രൈസ്‌തവ എഴുത്തുപുര സലാല യൂണിറ്റ് ഏകദിന കൺവൻഷനും പ്രവർത്തന ഉദ്ഘാടനവും

സലാല: ക്രൈസ്തവ എഴുത്തുപുരയുടെ ആദ്യ ഗൾഫ് യൂണിറ്റായ സലാല യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും ഏകദിന കൺവൻഷനും ഒക്ടോബർ 8 ശനിയാഴ്ച നടക്കും. ഒമാൻ സമയം വൈകിട്ട് 7. 30 മുതൽ (ഇന്ത്യൻ സമയം 9 മണി) നടക്കുന്ന യോഗം സൂം പ്ലാറ്റ്ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്.
ഒമാൻ ചാപ്റ്റർ പ്രസിഡന്റ് നിംസൺ കുര്യന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫെയ്ത്ത് വൈസ് പ്രസിഡന്റ്‌ ഇവാ. എബ്രഹാം പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തും. സലാല യൂണിറ്റ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ക്രൈസ്‌തവ എഴുതുപുരയുടെ വിവിധ പ്രവർത്തകർ, സഭാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like