ശുചീകരണ സേവന പ്രവർത്തനങ്ങൾ നടത്തി കോട്ടയം നോർത്ത് പി.വൈ.പി.എ

കോട്ടയം: പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു. ശുചീകരണത്തിന്റെ ബോധവൽക്കരണം നൽകിക്കൊണ്ട് ദേശത്തിന്റെ സൗഖ്യത്തിനായി ഭൂമിക്കൊരു കുട എന്ന നിലയിൽ തൈകൾ നട്ടുപിടിപ്പിക്കുന്ന സേവന സംരംഭത്തിൽ പി.വൈ.പി.എ കോട്ടയം നോർത്ത് സെന്ററിലെ യുവജനങ്ങൾ അണിനിരന്നു.
വടവാതുർ ബണ്ട് റോഡിന്റെ ഇരുവശങ്ങളും വെട്ടിത്തെളിച്ച് ചെടികൾ നട്ട് പ്രകൃതി രമണിയമാക്കി കൊണ്ട് സേവന പ്രവർത്തനങ്ങൾ നടത്തി.
വടവാതൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു പി തോമസ് പ്രാർത്ഥിച്ച് ആരംഭിച്ചു. സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷനായിരുന്നു. ഫെയ്ത്ത് മോൻ ജെ സ്വാഗത പ്രസംഗം നടത്തി. ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഈ ശുചീകരണ സേവന പ്രവർത്തനം ചെടി നട്ട് ഉദ്ഘാടനം ചെയ്തു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ടി സോമൻ കുട്ടി, പഞ്ചായത്ത് വാർഡ് മെമ്പർ സാറാമ്മ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. വടവാതൂർ എബനേസർ പി.വൈ.പി.എയിലെ അലീന, അലീഷാ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു. മണർകാട് ഇമ്മാനുവൽ പി.വൈ.പി.എ അംഗം സജീന ഷാജിയും സംഗീത ശുശ്രൂഷ നിർവഹിച്ചു. 40 ഓളം വരുന്ന പി.വൈ.പി.എ കോട്ടയം നോർത്ത് സെന്റർ യുവജന പ്രവർത്തകർ ഈ സാമൂഹ്യ സേവന ഉദ്യമത്തിൽ പങ്കാളികളായി. സെന്റർ പി.വൈ.പി.എ ഉപാധ്യക്ഷൻ പാസ്റ്റർ സജി മോഹൻ, സെക്രട്ടറി ഡോ. ഫെയ്ത് ജെയിംസ്, ജോയിൻ സെക്രട്ടറി ലെവി കുര്യാക്കോസ് , പബ്ലിസിറ്റി കൺവീനർ ഫിന്നി ബേബി, ട്രഷറർ ഫിന്നി മാത്യു എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ശക്തമായ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like