പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ദുബായ്: പാസ്റ്റർ ഷിബു മുണ്ടപ്ലാക്കലിനെ 3.10.22ന് നടന്ന തെരഞ്ഞെടുപ്പിൽ പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഐ.പി.സി ബെർശേബ ഷാർജ സഭയുടെ ശുശ്രൂഷകനും ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ മുൻ പ്രസിഡന്റും ആയിരുന്നു. ഐ.പി.സി. യു.എ.ഇ റീജിയൻ, യു.പി.എഫ് യു.എ.ഇ തുടങ്ങി വിവിധ മേഖലകളിൽ തന്റെ വെക്തിമുദ്ര പതിപ്പിക്കുകയും സംഘാടക മികവ് തെളിയിക്കുകയും ചെയ്തിട്ടുള്ള അനുഗ്രഹിക്കപ്പെട്ട കർത്തൃദാസനാണ് പാസ്റ്റർ ഷിബു. പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷിബു മുണ്ടപ്ലാക്കലിന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ അഭിനന്ദനങ്ങൾ!

ഭാര്യ ജീമോൾ, ജോയൽ & ജെറെമിയ മക്കൾ ആണ്. കഴിഞ്ഞ 23 വർഷമായി യു.എ.ഇയിൽ താമസിച്ചു ദൈവവവേലയോടൊപ്പം ഭൗതിക ജോലിയിലും അദ്ദേഹം ആയിരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like