ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയറായി ഡോ.കെ. ഓ. മാത്യൂ വീണ്ടും നിയമിതനായി

ക്ളീവ്ലാൻഡ്, ടെന്നീസി : UAE നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു വീണ്ടും നിയമിതനായി. തുടർച്ചയായ അഞ്ചാം തവണയാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ യുടെ നാഷണൽ ഓവർസിയറായി നിയമിക്കുന്നത്. പിന്നിട്ട 16 സംവത്സരങ്ങൾ, ദൈവീക നിയോഗങ്ങൾ പ്രവർത്തന മേഖലയിൽ ചെയ്തെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലും, തുടർന്നുള്ള ദൈവസഭയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ്രാർത്ഥനയിൽ വ്യാപൃതനാണ് ദൈവദാസനും കുടുംബവും.

1886 ആഗസ്ത് 19 നു നോർത്ത് കരോലിന ബോർഡറിന് അടുത്തായി ടെന്നീസിയിൽ മോൺറോയ് കൗണ്ടിയിൽ ദൈവദാസൻ റിച്ചാർഡ് ഗ്രീൻ സ്‌പർലിങ് നോടൊപ്പം 8 പേർ പുതിയ നിയമ സഭയുടെ ദൗത്യം ഏറ്റെടുത്തു തുടങ്ങിയ പ്രാർത്ഥന സംരംഭം ആണ് ചർച് ഓഫ് ഗോഡ്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ 178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്പത്തിനായിരത്തോളം സഭകളും ൭ മിലിയനിലധികം അംഗങ്ങളും ഉള്ള പ്രസ്‌ഥാനമായി അത് വളർന്നു. ആ വളർച്ചയുടെ നാൾ വഴികളിൽ യുഎഇ ലുള്ള സഭാപ്രവർത്തനങ്ങളും തികച്ചും ശ്ലാഘനീയമാണ്. 2022 ജൂലൈ 25-29 വരെ ചർച് ഓഫ് ഗോഡിന്റെ 78 മത് അന്തർദേശിയ ജനറൽ അസംബ്ലി സാൻ അന്റോണിയോയിൽ വെച്ച് നടത്തപെടുകയുണ്ടായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനറൽ അസംബ്ലി ഡെലിഗേറ്റ്സായി ദൈവസഭയുടെ ഓർഡയിൻഡ് ബിഷപ്‌സ് ചരിത്രപ്രസിദ്ധമായ സാൻ അന്റോണിയോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഥിതി ചെയ്യുന്ന ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെന്ററിൽ കൂടുകയുണ്ടായി. പ്രസ്തുത ജനറൽ അസ്സെംബ്ലയിൽ റവ. ഡോ. ടിമോത്തി ഹിൽ നെ ജനറൽ ഓവർസിയറായും കൌൺസിൽ ഓഫ് 18 ചെയർമാനായി സുപ്രസിദ്ധ ഉണർവ് പ്രാസംഗീകൻ വില്യം ലീയും റവ. എം തോമസ് പ്രോപ്സ് വേൾഡ് മിഷൻ ഡയറക്ടറായും നിയമിക്കപെടുകയുണ്ടായി. ഇതേ തുടർന്ന് മറ്റ് അന്തർദേശിയ നേതൃത്വത്തെയും ജനറൽ അസംബ്ലി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങി.

ദൈവസഭയുടെ മധ്യപൂർവേഷ്യൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഫീൽഡ് ഡയറക്ടറായി ഡോ സ്റ്റീഫൻ ഡാർണൽ സുപ്രൻഡന്റായി ഡോ പോൾ സ്മിത്‌ഗോളും UAE നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു വിനേയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി യുഎഇ നാഷണൽ ഓഫീസിൽ ലഭിക്കുകയുണ്ടായി. ദൈവസഭയുടെ അന്തർദേശിയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തോടു തികഞ്ഞ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതോടൊപ്പം യുഎഇ ൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുൻപോട്ടു കൊണ്ടുപോകുകയും ചെയ്യും എന്നും റവ. ഡോ. കെ. ഓ. മാത്യു പ്രതികരിക്കുകയുണ്ടായി.

നിലവിൽ ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭാ സീനിയർ ശുശ്രുഷകനും ഷാർജ വർഷിപ് സെന്റർ സെക്രട്ടറിയും, UPF UAE സീനിയർ പാട്രണും, ICPF രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.
സിസ്‌. വൽസ മാത്യു വാഗ്ദത്തിന്റെ കൂട്ടവകാശിയായി തന്നൊടൊപ്പം മിഷൻ പ്രവർത്തനങ്ങളിലും, സോദരി സമാജത്തിൻറെ നേതൃത്വ ചുമതലയിലും ഗിൽഗാൽ സഭയുടെ പ്രവർത്തനങ്ങളിലും ദൈവദാസി വ്യാപൃതയാണ്. മകൻ ബിഷപ്പ് ഷാൻ മാത്യു ദൈവസഭയുടെ മൾട്ടി നാഷണൽ ഡയറക്ടറും ചർച് യുണൈറ്റഡ് ഷാർജാ സീനിയർ ശുശ്രുഷകനും ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.