ബ്ലസ് ഓസ്ട്രേലിയ 2022

സിഡ്നി: ഓസ്ട്രേലിയയുടെ ഉണർവിന് വേണ്ടി നടത്തപ്പെടുന്ന ഏഴു ദിവസത്തെ നാഷണൽ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ മാസം 25 മുതൽ ഒക്ടോബർ മാസം ഒന്നാം തീയതി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർമാരായ ബിജു ചാക്കോ, തോമസ് ഫിലിപ്പ്, പോൾ മാത്യു, ബെൻ ടെഫി, ജോ തോമസ്, സാം മാത്യു, മോനിസ് ജോർജ് എന്നിവർ വചനം സംസാരിക്കുകയും ഷാജി ജോൺ, പെർസിസ് ജോൺ, ലോട്സൺ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ അനുഗ്രഹിക്കപ്പെട്ട ഗായകസംഘം ആരാധന നയിക്കുകയും ചെയ്യും. ദിവസവും ഇന്ത്യൻ സമയം രാവിലെ ആറു മണിക്കും ഉച്ചകഴിഞ്ഞ് 2 30 നും (ഓസ്‌ട്രേലിയയിൽ സിഡ്നി സമയം രാവിലെ 10:30 നും, വൈകുനേരം 7:00 നും) ആയിരിക്കും യോഗങ്ങൾ നടത്തപ്പെടുക. 27, 28 തീയതികളിലെ മീറ്റിങ്ങുകൾ ഇംഗ്ലീഷിൽ ആയിരിക്കും നടത്തപ്പെടുക. ഒക്ടോബർ ഒന്നാം തീയതി ഇന്ത്യൻ സമയം രാവിലെ 9 30ന് (ഓസ്‌ട്രേലിയയിൽ സിഡ്നി സമയം ഉച്ചകഴിഞ്ഞ് 2:00 ന്) യുവജന മീറ്റിങ്ങിൽ ആൽബിൻ മാത്യു, എംലി ഗ്രീറ്റസ് എന്നിവർ ദൈവജനം ശിശ്രൂഷിക്കുകയും ചെയ്യും. നിങ്ങളെ എല്ലാവരെയും ഈ പ്രാർത്ഥന സംഗമത്തിലേക്ക് ബ്ലെസ് ഓസ്ട്രേലിയയുടെ പേരിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Zoom Meeting ID-864 1177 0

-ADVERTISEMENT-

-ADVERTISEMENT-

You might also like