മറിയാമ്മ ഉമ്മൻ (97) അക്കരെ നാട്ടിൽ


കടമ്പനാട്: ശാരോൻ ഫെലോഷിപ്പ് നോർത്ത് കടമ്പനാട് സഭയിലെ ആരംഭകാല വിശ്വാസി പുത്തൻവിളയിൽ പരേതനായ കൊച്ചുകുഞ്ഞ് ഉമ്മന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (97) ബെംഗളൂരുവിൽ നിര്യാതയായി.
ഭൗതിക ശരീരം സെപ്റ്റംബർ 22 വ്യാഴം രാവിലെ 9 മുതൽ 11 വരെ ഐ.പി.സി ഹൊറമാവ്, അഗര ഹെഡ്ക്വാർട്ടേഴ്സിൽ പൊതുദർശനത്തിന് ശേഷം കടമ്പനാട് കൊണ്ടുവരും . സംസ്കാരം സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 ന് കടമ്പനാട് ശാരോൻ ഫെലോഷിപ്പ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സഭാ സെമിത്തേരിയിൽ നടക്കും
മക്കൾ: പരേതനായ ബേബി, പി.ഒ. ശാമുവേൽ (ഐ.പി.സി കർണാടക സ്റ്റേറ്റ് ട്രഷറർ), പി.ഒ.തോമസ്, പി.ഒ.ജോൺ, കുഞ്ഞമ്മ ശാമുവേൽ (അടൂർ), പി.ഒ.ജോയ് (ബഹ്റിൻ), പി.ഒ.ബാബു, പി.ഒ.രാജു (ഇരുവരും ബാംഗ്ലൂർ).
മരുമക്കൾ: പരേതയായ അമ്മിണി ബേബി, ലില്ലി ശാമുവേൽ, കുഞ്ഞമ്മ തോമസ്, പരേതയായ ലീലാമ്മ ജോൺ, ശാമുവേൽ മാത്യൂ, മോളി ജോയ്, കൊച്ചുമോൾ ബാബു, ലിനി രാജു.

-Advertisement-

You might also like
Comments
Loading...