ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡണ്ടായി പാസ്റ്റർ വിൽസൺ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു

ദുബായ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ യു എ ഇ റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. ഐ.പി.സി അന്തർ ദേശീയ വൈസ് പ്രസിഡൻറ് പാസ്റ്റർ വിൽസൺ ജോസഫ് വീണ്ടും യു.എ.ഇ റിജിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ റീജിയനിൽ ശക്തമായ നേതൃത്വം നൽകി വരുന്ന പാസ്റ്റർ വിൽസൺ ജോസഫ് ഇത് രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. നിലവിൽ ഐ.പി.സി പത്തനംതിട്ട സെന്റർ മിനിസ്റ്ററും, ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റുമാണ്.99 പാസ്റ്റർ പി.എം. ശാമുവേൽ (ഐ.പി.സി സീയോൻ മുസ്സഫ) വൈസ് പ്രസിഡന്റും, പാസ്റ്റർ ഷൈനോജ് നൈനാൻ (ഐ.പി.സി എലീം ഷാർജ) സെക്രട്ടറി, പാസ്റ്റർ സൈമൻ ചാക്കോ (ഐ.പി.സി ഗോസ്പൽ സെന്റർ ഷാർജ) ജോയിന്റ് സെക്രട്ടറി, ജീൻസ് ജോയി (ഐ.പി.സി. അജ്മാൻ) ജോയിന്റ് സെക്രട്ടറി, മാത്യൂ ജോൺ (ഐ.പി.സി എബനേസർ ദുബൈയ്) ട്രഷറാർ, ഷാജി വർഗീസ് (ഐ.പി.സി ബേർശേബ ദുബായ്) ജോ ട്രഷറാർ, പാസ്റ്റർ രാജൻ എബ്രഹാം (ഐ.പി സി ഇമ്മാനുവേൽ ദുബായ്) ജനറൽ കൗൺസിൽ പ്രതിനിധി, സ്റ്റാൻലി ജോൺ (ഐ.പി.സി ഷാർജ) ജനറൽ കൗൺസിൽ പ്രതിനിധി, എന്നിവരേയും, ഓഡിറ്റേഴ്സായി ചാർലി തങ്കച്ചൻ (ഐ.പി.സി ഹെബ്രോൻ അലൈൻ), വിനോദ് എബ്രഹാം (ഐ.പി.സി ഇമ്മാനുവേൽ ദുബായ് ) എന്നിവരേയും പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like