ഐ.പി.സി ബാം​ഗ്ലൂർ സെന്റർ വൺ വാർഷിക കൺവൻഷൻ

ബാം​ഗ്ലൂർ: ഐ.പി.സി ബാം​ഗ്ലൂർ സെന്റർ വൺ വാർഷിക കൺവൻഷൻ ഹൊരമാവ് അഗര ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 15 മുതൽ 18 വരെ നടക്കും. വൈകിട്ട് 6 മുതൽ 9 വരെയാണ് യോ​ഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കർണാടക സ്റ്റേറ്റ് ഐ.പി.സി സെക്രട്ടറി ഡോ.വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിം​ഗിൽ പാസ്റ്റർ കെ.എസ്.ജോസഫ്, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ വി.ജി.മനോജ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. സിസ്റ്റർ മോളമ്മ ജോർജ് ​ഗസ്റ്റ് സിം​ഗറായിരിക്കും.
പാസ്റ്റർ ജോർജ് ഏബ്രഹാം (ജനറൽ കൺവീനർ), സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like