മിൻസ മോളുടെ ചേതനയറ്റ ശരീരം ഇന്ന് നാട്ടിലേക്കു കൊണ്ട് പോകും

ദോഹ: ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ മിൻസ മറിയം ജേക്കബ് ബസിനുള്ളിൽ ഉറങ്ങിപ്പോയതറിയാതെ ഡ്രൈവർ ഡോർ ലോക്കുചെയ്ത് പോയതിനെ തുടർന്ന് മരണപ്പെട്ട മിൻസ മോളുടെ ഭൗതിക ശരീരം ദോഹയിൽ നിന്നും നാട്ടിലേക്കു ഇന്ന് രാത്രിയിൽ കൊണ്ട് പോകും. കേരളത്തിൽ ചിങ്ങവനത്താണ് പിതാവ് അഭിലാഷിന്റെ ഭവനം.

post watermark60x60

ചൂടേറിയ കാലാവസ്ഥയിൽ മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബസിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദോഹ അൽ വക്റയിലെ സ്പ്രിങ് ഫീൽഡ് കിൻഡർഗർട്ടൻ കെ.ജി വിദ്യാർഥിനിയാണ് മിൻസ. നാലാം പിറന്നാൾ ദിനത്തിലായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. ഞായറാഴ്ചയായിരുന്നു നാലാം പിറന്നാൾ. തലേദിനം രാത്രിതന്നെ പിറന്നാൾ ആഘോഷിച്ച മിൻസമോൾ, ഇരട്ടി സന്തോഷത്തിലായിരുന്നു അൽ വക്റയിലെ വീട്ടിൽനിന്ന് രാവിലെ സ്കൂളിലേക്കു പുറപ്പെട്ടത്.

ഡിസൈനറായി ജോലി ചെയ്യുന്ന പിതാവ് അഭിലാഷ് സ്കൂളിൽനിന്ന് ഫോൺ വിളിയെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് പുറപ്പെടുന്നത്. മകൾക്ക് സുഖമില്ലെന്നും ഉടൻ ഭാര്യയെയുംകൂട്ടി സ്കൂളിലെത്തണമെന്നായിരുന്നു സന്ദേശം. തിരക്കുപിടിച്ച് അദ്ദേഹം സ്കൂളിലെത്തുമ്പോഴേക്കും കുട്ടിയെ ആംബുലൻസിൽ മാറ്റിയിരുന്നു. വൈകാതെ മരണവും സ്ഥിരീകരിച്ചു.

Download Our Android App | iOS App

ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുകയാണ് ചിങ്ങവനം കൊച്ചുപറമ്പിൽ വീട്ടിൽ അഭിലാഷ് ചാക്കോ. മാതാവ് സൗമ്യ ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമാണ്. മിഖയാണ് ഏക സഹോദരി.

അതേസമയം സ്കൂൾ ബസ്സിനുള്ളിൽ കുഞ്ഞു മരിച്ച സംഭവത്തിൽ സ്കൂൾ അടയ്ക്കാൻ സർക്കാർ ഉത്തരവ്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ്  വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ ജീവനക്കാർക്ക് വീഴ്ച  ഉണ്ടായതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ദുഖത്തിലായിരുക്കുന്ന കുടുംബാംഗങ്ങളെ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഭാരവാഹികളായ ജസ്റ്റിൻ മാത്യു, ബൈജു എബ്രഹാം, ബ്ലെസ്സൻ ഇടയാറന്മുള തുടങ്ങിയവർ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like