ഒമാൻ ചാപ്റ്റർ കുടുംബ സെമിനാർ സമാപിച്ചു

സോഹാർ/(ഒമാൻ): സ്വന്തം തെറ്റുകൾ തിരിച്ചറിയുന്നതാണ് മിക്ക പ്രശ്നങ്ങളുടെയും പരിഹാരമാർഗ്ഗം. സ്വയ വിലയിരുത്തലുകളും തിരുത്തലുകളും കുടുംബബന്ധങ്ങളെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റും. കുടുംബബന്ധങ്ങൾ ഊഷ്മളമാക്കാൻ പൊടിക്കൈകളില്ല. പ്രാർത്ഥനയും സ്നേഹവും സമം ചേർത്ത് ആരോഗ്യപരമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാൻ എല്ലാവരും പരിശ്രമിക്കണം.
ക്രൈസ്തവ മൂല്യങ്ങളിലധിഷ്ഠിതമായ ആരോഗ്യപരമായ കുടുംബജീവിതം ഓരോരുത്തരുടെയും ലക്ഷ്യമാകണമെന്ന സന്ദേശം പങ്കുവെച്ചാണ് ക്രൈസ്തവ എഴുത്തുപുര സംഘടിപ്പിച്ച കുടുംബ സെമിനാർ സമാപിച്ചത്. ഇന്നലെ സെപ്റ്റംബർ 11 ഞായർ വൈകിട്ട് 7. 30 മുതൽ നടന്ന സെമിനാറിൽ നിംസൺ കുര്യൻ വർഗീസ്, ബിജില്‍ എം രാജൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വർഗീസ് മാത്യുസ് യോഗാദ്ധ്യക്ഷനായിരുന്നു. കെ ഇ ഒമാൻ ക്വയർ ഗാനങ്ങളാലപിച്ചു. സീനിയർ പാസ്റ്റർ ചന്ദ്രബോസ് പ്രാർത്ഥിച്ചു ആരംഭിച്ചു. പി സി ഒ അനക്സ് ഹാളിലായിരുന്നു സെമിനാർ നടന്നത്. സോഹാറിലെ വിവിധ സഭകളിലെ പാസ്റ്റേഴ്സും വിശ്വാസികളും പങ്കെടുത്തു.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like