റ്റി.പി.എം ലണ്ടൻ കൺവൻഷൻ ഇന്ന് മുതൽ

KE News Desk l London, UK

_ലണ്ടൻ ബ്രിക്സ്ടണിലെ സഭയുടെ ആസ്ഥാനമന്ദിരം_

post watermark60x60

ലണ്ടൻ / (യു.കെ): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ഇന്ന് ആഗസ്റ്റ് 25 മുതൽ 28 ഞായർ വരെ ലണ്ടനിലെ ലൂപസ് സ്ട്രീറ്റിലെ പിംബ്ലികോ അക്കാദമിയിൽ നടക്കും.
സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ ഒന്നായ ലണ്ടൻ കൺവൻഷനിൽ യു.കെയ്ക്ക് പുറമേ അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like