പി വൈ പി എ 75 ന്റെ നിറവിൽ; പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30ന്

കുമ്പനാട്: 1947 ഓഗസ്റ്റ് 30 ന് തുടക്കം കുറിച്ച പി.വൈ.പി.എ പ്രസ്ഥാനം മുക്കാൽ നൂറ്റാണ്ട് പിന്നിടുന്നു. പ്ലാറ്റിനം ജൂബിലി സംഗമം ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥെൽ ഗോസ്പൽ സെന്ററിൽ ഓഗസ്റ്റ് 30 വൈകിട്ട് 5:30 മുതൽ 8:30 വരെ നടക്കും.
പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ സഹായ പദ്ധതികളും, ആദരവും പരിപാടിയുടെ ഭാഗമായി നടക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലീ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹക്കൂട് പാർപ്പിട പദ്ധതി, സംസ്ഥാന കൺവെൻഷൻ, പി വൈ പി എ ലൈബ്രറി, മെമ്പർഷിപ്പ് മെഗാ ക്യാമ്പയിൻ, ജീവകാരുണ്യ പദ്ധതികൾ, സുവിശേഷികരണ പ്രവർത്തനങ്ങൾ, പി വൈ പി എ ചരിത്രപുസ്തകം ഉൾപ്പടെ വിവിധ പദ്ധതികൾ നടന്നു വരുന്നു.
അന്നേ ദിനം കേരളത്തിലുള്ള വിവിധ ലോക്കൽ, സെന്റർ, മേഖലാ പി വൈ പി എയുടെ ചുമതലയിൽ സുവിശേഷികരണ, ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്യുന്നു.
ആഗസ്റ്റ് 30ന് ആലുവയിൽ നടക്കുന്ന സ്ഥാപകദിന സമ്മേളനത്തിന് എറണാകുളം മേഖല പി.വൈ.പി.എ സംസ്ഥാന പി.വൈ.പിയോടൊപ്പം നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.