സ്നേഹദീപം ടാലെന്റ്റ് ടെസ്റ്റ് 2022 ഏ. ജി. കുവൈറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

KE NEWS DESK

കുവൈറ്റ്: ഓഗസ്റ്റ് 19 വെള്ളിയാഴ്ച അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടത്തപ്പെട്ട സ്നേഹദീപം ടാലെന്റ്റ് ടെസ്റ്റിൽ അസ്സംബ്ലീസ് ഓഫ് ഗോഡ് കുവൈറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിന് ഹെബ്രോൻ ഐ പി സി യും മൂന്നാം സ്ഥാനത്തിന് ഐ പി സി പി സി കെ യും അർഹരായി.
ഐ പി സി കുവൈറ്റ് ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ തോമസ് പ്രാർത്ഥിച്ച് ആരംഭിച്ച ടാലന്റ് ടെസ്റ്റ് വിവിധ സ്റ്റേജ്കളിലായി നടത്തപ്പെട്ടു. പ്രഗത്ഭരായ വിധി കർത്താക്കൾ വിധി നിർണ്ണയം നടത്തി. 18 സഭകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ടാലെന്റ്റ് ടെസ്റ്റിന്റെ വിജയികൾക്ക് മത്സരാനന്തരം നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിയാക്കി ട്രോഫികൾ വിതരണം ചെയ്തു. അഡ്വ. ജോൺ തോമസ്, NECK സെക്രട്ടറി റോയ് കെ. യോഹന്നാൻ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർമാരായ ജെയിംസ് എബ്രഹാം, ജോസ് ഫിലിപ്പ്, ഫിലിപ്പ് എം. വര്ഗീസ്, രാജൻ പീറ്റർ, ഡോ. സണ്ണി ആൻഡ്രൂസ്, KTMCC സെക്രട്ടറി സജു വി. തോമസ്. ഷിബു വി. സാം തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. കൂടാതെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാർ പലപ്പോഴായി വന്ന് അനുഗ്രഹങ്ങൾ നൽകി. സഭാവ്യത്യാസം കൂടാതെ വിവിധ സഭകളിൽ നിന്നുള്ള സഹോദരങ്ങൾ ഒത്തു കൂടിയ ഈ സംരംഭം ഒരു പ്രത്യേക സന്തോഷം ഉളവാക്കുന്നതായിരുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രയ്സ് ആൻഡ് വർഷിപ്പ് കൂടി വന്നവർക്ക് ആത്മീക അനുഗ്രഹമായി. സമർപ്പണത്തോടെയുള്ള വോളണ്ടീയർസിന്റെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു.
സൗജന്യമായി പ്രസിദ്ധീകരിക്കുന്ന സ്നേഹദീപത്തിലൂടെ ലഭ്യമാകുന്ന ആത്മീക വിഭവങ്ങൾ അനേകരുടെ ആത്മീകാഭിവൃദ്ധിക്കും തിരുവചനപഠനത്തിനും ആശ്വാസത്തിനും കാരണമാകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.