ക്രൈസ്റ്റ് അംബാസിഡേഴ്സ് മലയാളം ഡിസ്ട്രിക്റ്റിനു പുതിയ ഭരണസമിതി

KE NEWS DESK

പുനലൂർ:അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡേഴ്സിന് പുതിയ ഭരണസമിതി.
ഇന്ന് പുനലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ ആസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴ്സിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ജോസ്‌ ടി ജോർജ് (പ്രസിഡന്റ്) , പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിൻസ് പി ടി (സെക്രട്ടറി) , ബിനിഷ് ബി പി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജെ എം രാജേഷ് (ട്രഷറർ) പാസ്റ്റർ സിജു മാത്യു (ഇവാഞ്ചലിസ്സം കൺവീനർ), ജോയൽ മാത്യു (ചാരിറ്റി കൺവീനർ ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. 2022 – 2024 വരെയുള്ള രണ്ട് വർഷത്തേക്കുള്ള കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത് .
അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി .

-ADVERTISEMENT-

-ADVERTISEMENT-

You might also like