നിരീക്ഷണം: നാളെയുടെ പ്രതീക്ഷകൾ | ദീന ജെയിംസ്

ഓഗസ്റ്റ്‌ 5, അന്താരാഷ്ട്ര യുവജന ദിനം. സമൂഹത്തോട് ചേരുക, സമൂഹത്തെ അറിയുക, പ്രതിബദ്ധതയുള്ള തലമുറയായി വളരുക എന്ന സന്ദേശവുവമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2000 ഓഗസ്റ്റ് 12മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിന പ്രമേയം.
സുസ്ഥിരമായുള്ള വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇന്നത്തെ യുവതലമുറ നാളത്തെ ശോഭന വാഗ്ദാനങ്ങളാണ്.
നമ്മുടെ യുവജനങ്ങൾ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. അതിലേറ്റവും വലിയത് തൊഴിലില്ലായ്മയാണ്. ലക്ഷ്യപ്രാപ്തി നേടിയെടുക്കാൻകഴിയാതെവരുന്നതോടെ അവർ നിരവധി കുറ്റകൃത്യങ്ങളിൽ സജീവമാകുന്നു. മയക്കുമരുന്ന്, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ 70ശതമാനതിലധികവും പങ്ക് വഹിക്കുന്നത് യുവതലമുറയാണ് എന്നതിൽ ആശങ്കപെടേണ്ടതുണ്ട് നാം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗം ക്രമാതീതമായി വർധിക്കുന്നത് യുവജനങ്ങളുടെ ഭാവിയെ ഇരുളടഞ്ഞതാക്കി മാറ്റുന്നു. ഇന്റർനെറ്റിന്റെ യും സോഷ്യൽമീഡിയായുടെയും ദുരുപയോഗം വലിയ വിപത്തിലേക്കാണ് അവരെ കൊണ്ടെത്തിക്കുന്നത്.നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അനുദിനവും നമുക്ക് ചുറ്റും നടക്കുന്നു. ദീർഘദൂരം പിന്നിട്ടു കഴിഞ്ഞു യുവജനങ്ങൾ. ഇതിനു തടയിടപ്പെട്ടില്ലങ്കിൽ നാളെയുടെ പ്രതീക്ഷയാകുന്ന തിരിനാളങ്ങൾ ഒരു പക്ഷേ അണയപ്പെ ട്ടേക്കാം. അതിനനുവദിക്കരുത്. മുന്നിലുള്ള ചതിക്കുഴികൾ തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിക്കുവാൻ നമ്മുടെ യുവജന ങ്ങളെ ബോധവാന്മാരാക്കാം.
സുന്ദരമായ നാളെകൾ സ്വപ്നം കാണാനും ലക്ഷ്യപ്രാപ്തി കൈവരിക്കാനും ഉതകുംവിധം ഊർജ്ജ്വസ്വലരായി മാറുവാൻ യുവജന ങ്ങൾക്ക് കഴിയട്ടെ…. നാളെയുടെ പ്രതീക്ഷകൾ കെടാതെ ജ്വലിച്ചു പ്രകാശിക്കട്ടെ!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.