ന്യൂ ഇന്ത്യ ദൈവസഭയുടെ സ്ഥാപകനും ധീര സുവിശേഷ പോരാളിയുമായ റവ. വി എ തമ്പി അക്കരെ നാട്ടിൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ വി. എ. തമ്പി നിത്യയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഹോസ്പറ്റലിൽ വെച്ചായിരുന്നു അന്ത്യം. കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941ൽ ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത്‌ അനുഭവത്തിലേക്ക് നയിക്കപ്പെട്ട ഇദ്ദേഹം ശക്തനായ സുവിശേഷകനും അനുഗ്രഹീതനായ പ്രഭാഷകനുമാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് സുവിശേഷീകരണത്തിനുവേണ്ടി സമ്പൂർണ്ണമായി ഇറങ്ങിത്തിരിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി സഭകൾ ഉടലെടുത്തു. 1976ൽ ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്‌ഥാനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇന്ത്യയിൽ 2350 -ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ-ആതുര സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി ഇത് വളർന്നു കഴിഞ്ഞു.

post watermark60x60

പാസ്റ്റർ. വി.എ തമ്പിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ സഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് ടെക്നോളജി & സയൻസ് എന്ന പേരിൽ എഞ്ചിനിയറിംഗ് കോളജും സഭക്കുണ്ട്. കൂടാതെ 12 അനാഥ ശാലകളും ഏഴ് മൊബൈൽ ടീമുകളും സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

ഭാരതത്തിലെ പെന്തെക്കോസ്തുസഭകളുടെ സംയുക്തവേദിയായ പിസിഐയുടെ കേന്ദ്രകമ്മറ്റി അംഗമാണ്. ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരകയുമാണ്.

Download Our Android App | iOS App

മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിനു എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്. കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശ്ശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like