ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഒരുക്കുന്ന സംഗീത മത്സരം

ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത മത്സരം നടത്തപ്പെടുന്നു. യു.കെ അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കായി നടത്തപ്പെടുന്ന മത്സരം പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് നടത്തപ്പെടുക. സംഗീതത്തിൽ അഭിരുചിയുള്ളവർ പാടിയ ഗാനം 3 മിനിട്ടിൽ കവിയാത്ത വീഡിയോ രൂപത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വാട്സപ്പ് നമ്പറിലോ ഈ മെയിലിലോ അയക്കുക. എൻട്രികൾ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വീഡിയോ അയക്കുന്നതിന് മുൻപ് പ്രായത്തിനനുസരിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.


-ADVERTISEMENT-

-ADVERTISEMENT-

You might also like