ചർച്ച് ഓഫ് ഗോഡ് സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് വൈ.പി.ഇ: സുവിശേഷ യോഗവും യുവജന സമ്മേളനവും

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ മുംബൈ ഡിസ്ട്രിക്ട് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ന് രാവിലെ 10 മണിമുതൽ ചർച്ച് ഓഫ് ഗോഡ് ചെമ്പൂർ ദൈവ സഭ ഹാളിൽ വച്ച് പ്രത്യേക യുവജന സമ്മേളനം നടക്കും. ആധുനിക ലോകത്തിൽ അത്മീയത നഷ്ടപ്പെട്ട് ദൈവത്തിൽ നിന്ന് അകലുന്ന യുവ തലമുറയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടൈ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യുവജന മീറ്റിങ്ങിൽ പാസ്റ്റർ അരുൾ തോമസ്സ് മുഖ്യ സന്ദേശം നല്കും. യൂത്ത് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യുവിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു. വൈകിട്ട് 6.30 ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോസ്പൽ ഫെസ്റ്റിന്റെ വിജയിത്തിനായി ഡിസ്ട്രിക്റ്റ് പാസ്റ്റർ കെ.സി തോമസ്സ്, സെക്രട്ടറി ഷിഞ്ചു തോമസ്സ്,പോഗ്രാം കോർഡിനേറ്റർ ജയിംസ് മലയിൽ തുടങ്ങിയവരുടെ നേത്യത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like