ചർച്ച് ഓഫ് ഗോഡ് ജനറൽ ഓവർസിയറായി റവ ഡോ ടിം ഹിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ സഭകളുടെ ജനറൽ ഓവർസിയർ ആയി റവ ഡോ . ടിം ഹിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് അസിസ്റ്റന്റ് ഓവർസിയർ ആയി റവ. റേമണ്ട് എഫ് കാൾപെപ്പർ, സെക്കന്റ് അസിസ്റ്റന്റ് ഓവർസിയർആയി റവ. ടോണി ഡി സ്റ്റുവർട്, തേർഡ് അസിസ്റ്റന്റ് ഓവർസിയർ ആയി റവ. ഡേവിഡ് ഇ റാമിറെസ്, സെക്രട്ടറി ജനറൽ ആ റവ. ഗേറി ജോസഫ് ലൂയിസ് എന്നിവരാണ് അന്തർദേശിയ നേതൃത്വം.
ലോകത്തെമ്പാടുമുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ അന്തർദേശിയ സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 26 മുതൽ 29 വരെ അമേരിക്കയിലെ സാൻ അന്റോണിയായിലെ ഹെൻട്രിബി ഗോ നാലസ് കൺവെൻഷൻ സെന്ററിലായിരുന്നു സമ്മേളനം. ചർച്ച് ഓഫ് ഗോഡിന് 178 രാജ്യങ്ങളിൽ പ്രവർത്തനങ്ങളും 36000 പ്രാദേശിക സഭകളും 7 മില്യൺ വിശ്വാസികളും ഉണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like