ഐ.പി.സി.എൻ.ആർ പി.വൈ.പി.എ ദ്വിദിന യൂത്ത് കൺവൻഷൻ: ‘കിംഗ്ഡം ഇംപാക്ട് 2022’ ഇന്ന് മുതൽ

KE News Desk Delhi

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ‘കിംഗ്ഡം ഇംപാക്ട് 2022’ എന്ന പേരിൽ ദ്വിദിന യൂത്ത് കൺവൻഷൻ നടത്തപ്പെടുന്നു. ആഗസ്റ്റ് 7 ഞായർ, 8 തിങ്കൾ എന്നീ തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും കൺവൻഷൻ നടക്കുന്നത്. പ്രശസ്ത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ. ജോ തോമസ്  ബാംഗ്ലൂർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കുന്നതായിരിക്കും. ബ്രദർ ബ്ലസ്സൻ (ഡൽഹി), സിസ്റ്റർ. ബിൻസി ബിബിൻ (അബുദാബി) എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രസ്തുത കൺവൻഷൻ യുട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. റീജിയൺ പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ എൻ.ജി.ജോൺ, പാസ്റ്റർ ജിജോ, ബ്രദർ ജയകൃഷ്ണൻ, ബ്രദർ സ്റ്റാൻലി തുടങ്ങിയർ കൺവൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

 

post watermark60x60

സൂം ഐഡി: 82372521727
പാസ്കോഡ്: K2022.          പങ്കെടുക്കുവാൻ click here: https://us02web.zoom.us/j/82372521727?pwd=aFpXK09VUHAxRXBwYllQR2dHeXU4QT09

-ADVERTISEMENT-

-ADVERTISEMENT-

You might also like