ഡോ സുശീൽ മാത്യൂ കുവൈറ്റ് നാഷണൽ ഓവർസിയർ

കുവൈറ്റ്: ഡോ. സുശീൽ മാത്യൂവിനെ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിച്ചു. സാൻ അൻ്റോണിയോയിൽ നടന്ന 78 മത് ഇൻ്റർനാഷണൽ ജനറൽ അസംബ്ലിയിലാണ് വേൾഡ് മിഷൻ്റെ നിയമനം.
ടർക്കി, അർമേനിയ എന്നീ രാജ്യങ്ങളുടെ ഓവർസിയർ ചുമതലയും ഡോ. സുശീൽ മാത്യൂവിനാണ്. അൺറീച്ച്ഡ് പീപ്പിൾസ് ഗ്രൂപ്പിൻ്റെ ( UPG) മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക റീജിണൽ കോഡിനേറ്റർ കൂടിയാണ് ഡോ. സുശീൽ മാത്യൂ. ദുർഘടമേറിയതും അപകടകരവുമായ മേഖലയാണ് വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ.

മികച്ച മോട്ടിവേഷൻ സ്പീക്കർ, കോൺഫ്രൻസ് പ്രഭാഷകൻ, വേദാധ്യാപകൻ, മിഷൻ ലീഡർ, എജ്യുക്കേറ്റർ, അഡ്മിനിസ്ട്രേറ്റർ, കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് സെമിനാരി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രശസ്തനാണ്.

ടെന്നസി, ക്ലീവ് ലാൻഡ്, ലീ യൂണിവേഴ്സിറ്റി, ഒക്കലഹോമ,ടുൽസ, ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ബിസിനസ് മാനേജ്മെൻ്റ് അഡ്ജൻ്റ് പ്രൊഫസ്സർ ആണ്. ബിസിനസ് മാനേജ്മെൻ്റ് വിദഗ്ധനായ ഡോ. സുശീൽ മാത്യൂ, ഇന്ത്യൻ ആർമിയിൽ മദ്രാസ് റജിമെൻ്റ് മേജർ റാങ്ക് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചെന്നൈയിൽ ജനിച്ചു വളർന്ന ഡോ.സുശീൽ മാത്യൂ, തിരുവല്ല – നിരണം സ്വദേശിയാണ്. ഇപ്പോൾ കുടുംബമായി ഡാളസ്സിൽ താമസിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.