പി വൈ എം വാർഷിക യൂത്ത് ക്യാമ്പ് കുന്നന്താനത്ത്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ്തംബർ 7 മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെന്ററിൽ നടക്കും. ഏഴാം തീയതി രാവിലെ 10 മണി മുതൽ ഒൻപതാം തീയതി ഉച്ചക്ക് 1 മണി വരെ ക്യാമ്പ് നടക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അനുഭവിപ്പാൻ ദൈവം സുവർണ്ണാവസരം നൽകിയിരിക്കുകയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7ന് രാവിലെ കല്ലുമല ദൈവസഭ പ്രസിഡന്റ്‌ പാസ്റ്റർ പി.ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും. അഭിഷക്ത കർത്തൃദാസന്മാർ ക്ലാസ്സുകൾ നയിക്കും. ഇവാ. ജിഫി യോഹന്നാൻ, ഡോ. രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്‌സൺ ആൻ്റണി, ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും.

post watermark60x60

ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ (To Stand firm in the Lord) അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്. ക്യാമ്പ് യൗവനക്കാർക്കു ആത്മീയ വർധനവിന് കാരണമാകേണ്ടതിനു ദൈവജനത്തിന്റെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like