ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡ്, യു കെ: വെക്കേഷൻ ബൈബിൾ സ്കൂൾ ആഗസ്റ്റ് 12, 13 തീയതികളിൽ

സണ്ടർലാന്റെ: ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി. ബി. എസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയും ,13 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെയും സിറ്റി ലൈഫ് ചർച്ച് സണ്ടർലാന്റെ (SR4 7YA) വെച്ച് വി.ബി.എസ് നടക്കും. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ടു യു.കെ സമയം 4ന് പാസ്റ്റർ പ്രിൻസ് മാത്യു പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യും. Trending#1 (Be The best) എന്ന തീമിനെ ആസ്പദമാക്കി കുട്ടികളുടെ പ്രായമനുസരിച്ച് ബിഗിനേഴ്‌സ്, പ്രൈമറി,ജൂനിയേഴ്‌സ്, ഇന്റർമീഡിയേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.
ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റികൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

-Advertisement-

You might also like
Comments
Loading...