വാർഷിക മിഷൻ സമ്മേളനവും അവാർഡ് വിതരണവും

കുന്നംകുളം: കുന്നംകുളത്തെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പി ന്റെ നേതൃത്വത്തിൽ CBSC പത്താം ക്ലാസ്. പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും വാർഷിക മിഷൻ സമ്മേളനവും നടന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജി ഇമ്മാനുവേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

post watermark60x60

ഉന്നത വിജയികൾക്ക് ഏ ജി കുന്നംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ ജി ജോസ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കാണിയാമ്പാൽ ചർച് ഓഫ് ഗോഡ് ഹാളിൽ വെച് നടന്ന ചടങ്ങിൽ യു പി എഫ് ചെയർമാൻ പാസ്റ്റർ പി.വി ജോൺസൺ അദ്ധ്വക്ഷത വഹിച്ചു. പാസ്റ്റർ കെ.എം എബ്രഹാം ബാംഗളൂർ മുഖ്യ സദ്ദേശം നൽകി. ഡോ സാജൻ സി. ജേക്കബ്, പാസ്റ്റർ ചാക്കോ ആന്റണി, എന്നിവർ സംസാരിച്ചു.
പാസ്റ്റർ അനിൽ തിമോത്തി സ്വാഗതവും പാസ്റ്റർ കെ.എ ഡേവിസ് നന്ദിയും പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like