കാനഡയിൽ വെടിവെയ്പ്; നിരവധി പേർ മരണപ്പെട്ടതായി റിപ്പോർട്ട്

കാനഡയിൽ വീണ്ടും വെടിവെയ്പ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകോവെറിലായിരുന്നു വെടിവെയ്പ് ഉണ്ടായത്. വിവിധയിടങ്ങളിലായി ഉണ്ടായ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി അറിയുന്നു. കാനഡ സമയം തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ലാംഗ് ലെ നഗരത്തിലെ വിവിധയിടങ്ങളിലാണ്  ആക്രമണം നടന്നത്.

post watermark60x60

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് പോലിസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശവാസികൾ വീടുകളിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ എത്ര പേരാണ് മരിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ അടുത്തകാലത്തായി നിരവധി മലയാളികളാണ് വാൻകോവെറിൽ താമസമാക്കിയിരിക്കുന്നത്. അവരെയെല്ലാം ഈ വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like