മോർണിംഗ് പ്രയർ ക്ലബ്‌ (MPC) ത്രിദിന കോൺഫറൻസ് നടത്തപെട്ടു

ഹൈദരാബാദ്: ഭാരതത്തിന്റെ 28 സംസ്ഥാനങ്ങളിൽ നിന്നുമായി 100 ൽ അധികം ദൈവദാസന്മാരെ ചേർത്തുകൊണ്ട് 2020 ൽ ഹൈദരാബാദിൽ ആരംഭിച്ച മോർണിംഗ് പ്രയർ ക്ലബ്‌ എന്ന ഓൺലൈൻ പ്രാർത്ഥനാ കൂടിവരവ് അതിന്റെ 700 പ്രാർത്ഥനാ ദിനങ്ങൾ പിന്നിടുമ്പോൾ ഈ മാസം (2022 ജൂലൈ 12 മുതൽ 14 വരെ) ഹൈദരാബാദിൽ വച്ച് നടത്തിയ MPC യുടെ ത്രിദിന കോൺഫറൻസ് വളരെ അനുഗ്രഹപൂർണ്ണമായി നടത്തപെട്ടു. മൂന്ന് ദിവസത്തെ സെമിനാറിൽ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദൈവദാസന്മാർ വിവിധ സെഷനുകളിലായി ക്ലാസുകൾ എടുത്തു. ആത്മനിറവിന്റെ ആരാധനയും തിരുവചന ശുശ്രൂഷകളും ഈ കോൺഫെറൻസിന് കൂടുതൽ അനുഗ്രഹം പകർന്നു. Pr Babu Cherian, Pr Mathew George, Pr Johnson PJ എന്നിവർ വചന ശുശ്രൂഷ നിർവ്വഹിച്ചു. സമാപന ദിവസം ഉച്ചയോടെ Pr Rajan Baby (Chandigarh) ന്റെ നേതൃത്വത്തിൽ വിശുദ്ധ കർതൃമേശയോടെ കോൺഫറൻസ് താത്കാലികമായി സമാപിച്ചു. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 6 മുതൽ 7 വരെ ഒരു മണിക്കൂർ ഈ പ്രാർത്ഥന ഭാരതത്തിലെ 28 സംസ്ഥാനങ്ങളിൽ ഉള്ള ദൈവദാസന്മാരെയും സഹോദരന്മാരെയും ചേർത്തുകൊണ്ട് ഓൺലൈൻ കോൺഫറൻസ് കോളിലൂടെ നടത്തപെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like