എൽ-ഷദ്ദായി മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ‘ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ്’ സെപ്റ്റംബർ 3 മുതൽ യു എസിൽ


വാഷിംഗ്ടൺ: എൽ-ഷദ്ദായി മിനിസ്ട്രി ജീസസ്
ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെന്റർന്റെ നേതൃത്വത്തിൽ ഒരുക്കുന്ന “ഫെസ്റ്റിവൽ ഓഫ് ബ്ലെസ്സിങ്സ് 2022” സെപ്റ്റംബർ 3 മുതൽ 17 വരെ വൈകുന്നേരം 6മണിമുതൽ 9മണിവരെ യു എസിലെ വിവിധ പട്ടണങ്ങളിൽ നടക്കും. പാസ്റ്റർ ടിനു ജോർജ് ദൈവവചനത്തിൽ നിന്നും ഉള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സെപ്റ്റംബർ 3 ന് ന്യൂജേഴ്സിയിലും (497 Godwin Ave, Midland Park 07432), സെപ്റ്റംബർ 10 ന് അൽബേനിയിലും (Lynwood Reformed Church, 3714 Carman Rd, Schenectady, NY 12303), സെപ്റ്റംബർ 16 ന് ന്യൂയോർക്കിലെ യോൻകേഴ്സ്സിലും (Yonkers Christian Assembly, 229 N Broadway NY 10701), സെപ്റ്റംബർ 17 ന് ന്യൂയോർക്കിലെ ക്യുൻസിലും (Santoor Indian Restaurant 257 – 05, Union Tpke NY 11004) യോഗങ്ങൾ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like