നൈനാൻ തോമസിന്റെ സംസ്കാരം ജൂലൈ 25 ന് ന്യൂയോർക്കിൽ

ന്യുയോർക്ക്: ന്യൂയോർക്കിൽ നിര്യാതനായ റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസിന്റെ (തങ്കച്ചൻ – 72) സംസ്കാര ശുശ്രുഷകൾ ജൂലൈ 24, 25 തീയതികളിൽ നടക്കും.
24 ഞായറാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ (100 Periwinkle Rd, Levittown, NY 11756, United States) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും 25 ന് തിങ്കളാഴ്ച രാവിലെ 9 ന് സഭാ ഹാളിൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് പോർട്ട് വാഷിംഗ്‌ടൺ നാസോ ക്നോൾസ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (500 Port Washington Blvd, Port Washington, NY 11050, United States ) സംസ്കരിക്കുന്നതുമാണ്.
റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്).
മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം മഴുക്കീർ (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ കോന്നി (ന്യൂയോർക്ക്)
1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ അംഗമാണ്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like