പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു

ന്യൂയോർക്ക്: പാസ്റ്റർ സാബു വർഗീസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേറ്റു. ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ശുശ്രൂഷകനായിരുന്നു പാസ്റ്റർ സാബു വർഗീസ്.
മുൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡോ. വിൽ‌സൺ വർക്കി ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി സ്ഥലം മാറി പോയ സ്ഥാനത്തേക്കാണ് പാസ്റ്റർ സാബു വർഗീസ് ചുമതലയേറ്റത്.
പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ നിന്നും വേദപഠനം പൂർത്തീകരിച്ച ശേഷം മലബാറിലേക്ക് കടന്ന് പോയി അവിടെ ഏകദേശം 200 പേരുള്ള സെൻട്രൽ അസംബ്‌ളി ഓഫ് ഗോഡ് ചർച്ചിൽ യൂത്ത് മിനിസ്റ്ററായും, അസോസിയേറ്റ് പാസ്റ്ററായും ചില വർഷങ്ങൾ സേവനമനുഷ്ഠിച്ചു.
1999 ൽ വിവാഹ ശേഷം 2000 ജൂലൈയിൽ അമേരിക്കയിൽ എത്തി. 2001 മുതൽ 2009 വരെ ഫിലഡൽഫിയയിലുള്ള ലൂതറൻ തിയോളോജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റ് ഇൻ മിനിസ്ട്രി ബിരുദം കരസ്ഥമാക്കി. 2009 മുതൽ 2017 വരെ ഫിലഡൽഫിയയിലുള്ള ഗ്രേസ് പെന്തെക്കോസ്റ്റൽ ചർച്ചിന്റെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് 2017 മുതൽ 2022 വരെ ഹ്യുസ്റ്റൻ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്നു.
ഭാര്യ : സിസ്റ്റർ ഫേബ. മകൾ : സാറ.

-ADVERTISEMENT-

-ADVERTISEMENT-

You might also like