കാനഡയിലെ ബോട്ടപകടം; 3 യുവാക്കൾ മുങ്ങി മരിച്ചു

കാനഡയിലെ ബാൻഫ് നാഷനൽ പാർക്കിലെ കാൻമോർ സ്പ്രേ തടാകത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് (ഇന്ത്യൻ സമയം രാത്രി 10 ന്‌ )ആയിരുന്നു അപകടം.
സെൽഫോണോ മറ്റോ ഇല്ലാത്ത വിദൂര പ്രദേശത്ത് അപകടം സംഭവിച്ചതിനാൽ രക്ഷാപ്രവർത്തനത്തിന് താമസം നേരിട്ടതായി അധികൃതർ അറിയിച്ചു.
എങ്കിലും ബോട്ടുകളും ഹെലികോപ്റ്ററും മറ്റും ഉപയോഗിചുള്ള തിരച്ചിലിനൊടുവിൽ
എല്ലാം മൃതദേഹങ്ങളും കണ്ടുപിടിക്കാൻ സാധിച്ചതായി കാൻമോർ ആർ‌സി‌എം‌പി ഉദ്യോഗസ്ഥർ അറിയിച്ചു. അവധി ദിനം മീൻ പിടിക്കാൻ എത്തിയ നാലംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

post watermark60x60

മരിച്ചതിൽ 3 പേരും കാനഡ സ്ഥിരതാമസമാക്കിവർ ആയിരുന്നു.ചാലക്കുടി അതിരപ്പിള്ളി മാവേലിൽ ലിയോ മാവേലി(41) ,മലയാറ്റൂർ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി(35),കളമശേരി സ്വദേശി കെവിൻ ഷാജി (21) എന്നിവരാണ് മരിച്ചത്.
നീന്തൽ അറിയുന്നവരായിരുന്നു മരിച്ച മൂന്നു പേരും എങ്കിലും തടാകത്തിൽ കടുത്ത തണുപ്പായതിനാലാണ് രക്ഷപെടാൻ സാധിക്കാതെ പോയതെന്നു പറയുന്നു.കാനഡയിലെ മലയാളി കമ്മ്യൂണിറ്റിയെ ആകെ ദുഃഖത്തിലാഴ്ത്തിയ അപകടത്തിനാണ് കഴിഞ്ഞ ഞായർ കാൾഗറി പട്ടണം സാക്ഷ്യം വഹിച്ചത്.

 

Download Our Android App | iOS App

https://www.gofundme.com/f/please-support-liyos-family-from-calgary-ab?utm_source=customer&utm_medium=copy_link&utm_campaign=p_cf+share-flow-1

-ADVERTISEMENT-

-ADVERTISEMENT-

You might also like