WPC 2022 എഡ്മണ്ടനിൽ ആഗസ്റ്റ് മാസം 4 മുതൽ

KE Canada News Desk

കാനഡയിലെ വെസ്റ്റേൺ മലയാളി പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ വെസ്റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസ് 2022 ആഗസ്റ്റ് മാസം 4 മുതൽ 7 വരെ എഡ്മണ്ടനിലെ ലൈഫ് ചർച്ചിൽ ( 4461 50 Street, Edmonton, Alberta T6L 7A3) വച്ച് നടത്തപ്പെടുന്നു. ഈ കോൺഫറൻസിൽ റവ.വില്യം ലീ, റവ. മോനിസ് ജോർജ് തുടങ്ങിയ അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു. HOLY SPIRIT- Restart Reconnect Refresh എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തീം. ഈ കോൺഫറൻസിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു. ഈ വർഷത്തെ കോൺഫറൻസ് ഹെഡ് കോർഡിനേറ്ററായ റവ. ഡിനോ സ്കറിയയുടെ നേതൃത്വത്തിൽ കോൺഫറൻസിന്റെ അനുഗ്രഹീതമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 780 977 3092 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.