യു.കെയില്‍ മലയാളി നഴ്‌സ്‌ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞു

കവന്‍ട്രി: ലണ്ടനിലെ സെന്റ് ആല്‍ബന്‍സില്‍ മാസങ്ങള്‍ക്ക്‌ മുന്‍പ് എത്തിയ കോട്ടയം കല്ലറ പുതുപ്പറമ്പില്‍ കുടുംബാംഗം ജോയിയുടെയും മോളി ജോയിയുടെയും മകന്‍ ജസ്റ്റിന്‍ ജോയിയാണ് (35 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. യു.കെ കെ സി എ സ്റ്റീവനേജ് യുണിറ്റ്, ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ കാത്തലിക് മിഷന്‍ അംഗവുമായിരുന്നു പരേതൻ.

post watermark60x60

ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്ന ജസ്റ്റിന്‍ കഴിഞ്ഞ വര്‍ഷമാണ് ലണ്ടനില്‍ എത്തുന്നത്. പൂളിലെ ഡോക്കില്‍ നഴ്‌സായി ജോലി നോക്കുകയായിരുന്നു ജസ്റ്റിന്‍ ജോയ്.

ഭാര്യ: അനു ജസ്റ്റിന്‍ കട്ടച്ചിറ നെടുംതൊട്ടിയില്‍ കുടുംബാംഗമാണ്. മകൻ: 6 വയസ്സുള്ള അഡ്വിക്. സഹോദരങ്ങൾ: ജയിസ് ജോയി, ജിമ്മി ജോയി.

Download Our Android App | iOS App

സംസ്‌ക്കാരം പിന്നീട് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like