യു.കെയിലെ ബെഡ്ഫോർഡിൽ ഫ്ളാറ്റിൽ തീപിടിത്തം: ഒരാൾ മരിച്ചു

KE News Desk l London, UK

ബെഡ്ഫോർഡ് / (യു കെ): ബെഡ്ഫോർഡ് റെഡ്വുഡ് ഗ്രോവിലെ ഫ്ളാറ്റിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീപിത്തം ഗ്യാസ് സ്ഫോടനം മൂലമാണെന്ന് കരുതപ്പെടുന്നു. അഗ്നിശമന സേനാംഗം ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി നേരത്തെ അറിയിച്ചിരുന്നു. അവരിൽ രണ്ടുപേരെ ബെഡ്ഫോർഡ് ഹോസ്പിറ്റൽ സൗത്ത് വിംഗിലേക്ക് കൊണ്ടുപോവുകയും മൂന്നാമനെ കാലിന് പരിക്കേറ്റ് അഡൻബ്രൂക്ക് ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തു.

post watermark60x60

60 ഓളം അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി, 20 ഫ്ളാറ്റുകളുടെ ബ്ലോക്കിലുണ്ടായ തീപിടുത്തത്തെ മേജർ ഇൻസിഡന്റ് എന്ന് ടീമുകൾ വിശേഷിപ്പിച്ചു. തീപിടിത്തം രൂക്ഷമായതിനാൽ കെട്ടിടത്തിന്റെ മേൽക്കൂര തകരുകയായിരുന്നു. അനവധി മലയാളികൾ പാർക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി തീപിടിത്തം നടന്ന ഫ്ളാറ്റിലെയും സമീപമുള്ള ഫ്ളാറ്റുകളിലെയും ആളുകളെ തൽക്കാലികമായി അധികൃതർ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like