ഐപിസി അടൂർ വെസ്റ്റ് സെൻറർ ഇവാഞ്ചലിസം ബോർഡ് പരസ്യ യോഗം

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെൻറർ ഇവാഞ്ചലിസം ബോർഡിൻെറ ആഭിമുഖ്യത്തിൽ പരസ്യയോഗവും ട്രാക്റ്റ് വിതരണവും 4-7-2022 തിങ്കൾ വൈകിട്ട് നാലുമണി മുതൽ ഐ.പി.സി കടമ്പനാട് ടൗൺ സഭയുടെ സഹകരണത്തോടെ കടമ്പനാട് ജംഗ്ഷനിൽ വച്ച് നടത്തപ്പെട്ടു. ഈ പ്രസ്തുത പരസ്യ യോഗത്തിൽ അടൂർ വെസ്റ്റ് സെൻറർ ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ ജോജു ജോൺ അധ്യക്ഷത വഹിക്കുകയും അടൂർ വെസ്റ്റ് സെൻറർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് മുഖ്യ സന്ദേശം നൽകി, കൂടാതെ അടൂർ വെസ്റ്റ് സെൻറർ പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി സുവിശേഷകൻ ഷൈൻ പി കെ ദൈവവചനത്തിൽ നിന്ന് സംസാരിച്ചു

post watermark60x60

മീറ്റിങ്ങിന്റെ പ്രാദേശിക ക്രമീകരണങ്ങൾക്ക് അടൂർ വെസ്റ്റ് സെൻറർ സെക്രട്ടറിയും കടമ്പനാട് ടൗൺ സഭ ശുശ്രൂഷകൻ കൂടിയായ പാസ്റ്റർ ബിജു കോശി നേതൃത്വം നൽകി. പ്രസ്തുത പരസ്യയോഗത്തിൽ സെന്റെർറിലെ പ്രാദേശിക സഭകളിൽ ശുശ്രൂഷിക്കുന്ന ദൈവദാസൻമാർ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like