സിനായ് ബൈബിൾ ക്വിസ് 2022

എറണാകുളം: സിനായ് വോയ്‌സ് (യു.കെ) ന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 24 തിങ്കളാഴ്ച വൈകിട്ട് 2 മണി മുതൽ 5 മണി വരെ എറണാകുളം കലൂരുള്ള ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിൽ സിനായ് ബൈബിൾ ക്വിസ് -2022 നടത്തപ്പെടുന്നു. യു.കെയിലെ സ്വിണ്ടനിൽ 6 വർഷമായി സിനായ് വോയ്സിന്റെ ബൈബിൾ ക്വിസ്സും, സംഗീത സന്ധ്യയും നടത്തിവരുന്നു. ബൈബിളിലേയ്ക്ക് മടങ്ങുക “BACK TO BIBLE ” എന്ന ആശയം മുൻനിർത്തി സിനായ് വോയ്‌സ് യു.കെ ടീം ഒരുക്കുന്ന ബൈബിൾ ക്വിസ് പ്രോഗ്രാമിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിജയികളാകുന്നവർക്കു ഒന്നാം സമ്മാനം (ഇരുപത്തയ്യായിരം രൂപ) രണ്ടാം സമ്മാനം (പതിനയ്യായിരം രൂപ) മൂന്നാം സമ്മാനം (പതിനായിരം രൂപ) നാലാം സമ്മാനം (അയ്യായിരം രൂപ) അഞ്ചാം സമ്മാനം (മൂവായിരം രൂപ) കൂടാതെ ആദ്യ പത്തു സ്ഥാനക്കാർക്ക് (ആയിരത്തഞ്ഞൂറു രൂപ). പങ്കെടുക്കുന്ന എല്ലാ വ്യക്തികൾക്കും സർട്ടിഫിക്കറ്റുകളും നൽകുന്നു. ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് കൂടാതെ ഓരോരുത്തർക്കും ട്രോഫിയും നൽകുന്നതാണ്. മത്സരശേഷം അവിടെ വച്ച് തന്നെ സമ്മാന ദാനവും ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 15 നു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ ലൈജു ചെറിയാൻ 9995648100, പാസ്റ്റർ ഷിബു മാത്യു 8893430028, email: sinaibiblequiz@gmail.com

-ADVERTISEMENT-

-ADVERTISEMENT-

You might also like