കീബോഡിസ്റ്റ് മിജോയ് ടി. മോൻസിക്ക് വേണ്ടി പ്രാർത്ഥിക്കുക

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ തിരുവമ്പാടി ഹെബ്രോൻ സഭാംഗമായ മിജോയ് ഞായറാഴ്ച തൃശ്ശൂരിൽ ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ ആലപ്പുഴയ്ക്ക് സമീപം കലവൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു

post watermark60x60

താൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ, നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്നിൽ ലൈറ്റോ, റീഫ്ലക്റ്ററോ ഉണ്ടായിരുന്നില്ല.രാത്രി 12 മണി കഴിഞ്ഞ സമയത്താണ് അപകടം നടന്നത്.

തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റായ മിജോയിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖത്തു സാരമായി പരുക്കേറ്റ മിജോയിയുടെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് നഷ്ടമായി. കണ്ണിന്റെ ഫ്ലൂയിഡ് ലീക്ക് സർജറി ചെയ്തു മാറ്റി, ഏതെങ്കിലും വിധത്തിൽ കാഴ്ച്ച വീണ്ടെടുക്കാൻ സാധിക്കുമോ എന്ന പരിശ്രമത്തിലാണ് ഡോക്ടർമാർ. ഒരാഴ്ച്ചയ്ക്ക് ശേഷം കണ്ണിന്റെ ശസ്ത്രക്രീയ നടത്തപ്പെടും.

Download Our Android App | iOS App

മിജോയിയുടെ പിതാവ് ആലപ്പുഴ വെസ്റ്റ് സെന്ററിലെ തടുത്തുവെളി ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി തോമസാണ്.

ഇരുപതിയെഴുകാരനായ മിജോയ് വിവാഹിതനും ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ്, ഭാര്യ ഡെൻസി.

പാസ്റ്റർ മോൻസി തോമസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. സുമ്മനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.

Moncey Thomas
SBI Main Branch
Alappuzha.
A/c No: 570 193 113 67
IFSC: SBIN0070075
Gpay: 94474 03033

പാസ്റ്റർ എബ്രഹാം ജോർജ്
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ
Mob: 94472 73013

-ADVERTISEMENT-

-ADVERTISEMENT-

You might also like