ഇന്നത്തെ ചിന്ത : പ്രാർത്ഥന കേൾക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 5:1യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; 5:2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു.

post watermark60x60

പ്രാർത്ഥനയുടെ ത്രിവിധ അവസ്ഥകളെ ഇവിടെ കാണാം. 1. വാക്കുകൾക്ക് ചെവി തരണമേ. 2. ധ്യാനത്തെ ശ്രദ്ധിക്കണമേ. 3. സങ്കടയാചന കേൾക്കണമേ. പ്രാർത്ഥന ഹൃദയത്തിൽ നിന്നുള്ളതായിരിക്കണം. അല്ലാത്തവ നിഷ്പ്രയോജനമായിത്തീരും. എന്നാൽ നമ്മുടെ ധ്യാനം നിശബ്ദമെങ്കിലും ഹൃദയത്തിൽ നിന്നുള്ളതാണെങ്കിൽ അത് അംഗീകരിക്കപ്പെടും. നാം പ്രാർത്ഥനാ ശീലമുള്ളവരും പ്രാർത്ഥനയുടെ ആത്മാവുള്ളവരുമായി മാറണം. ഹൃദയം നിറഞ്ഞു കവിയുന്നതല്ലോ വായ് സംസാരിക്കുന്നത്. സങ്കീർത്തനങ്ങൾ 54:2ൽ വായിക്കുന്നു _ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ._ പ്രിയരേ, നമ്മെ ഉള്ളതുപോലെ അറിയുന്നവൻ നമ്മോടു കൂടെയുണ്ട്. അതുകൊണ്ട് പ്രാർത്ഥനകളൊന്നും വിഫലമാകയില്ല.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like