ഭക്ഷ്യക്ഷാമം ആ​ഗോളവിപത്ത്; യു എന്‍ മേധാവിയുടെ മുന്നറിയിപ്പ്

ബെര്‍ലിന്‍: വര്‍ധിക്കുന്ന ഭക്ഷ്യക്ഷാമംമൂലം ലോകം മഹാവിപത്തിനെ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് യുഎന്‍ മേധാവിയുടെ മുന്നറിയിപ്പ്. ദശലക്ഷക്കണക്കിന് ആളുകളെ ഇതിനകം ബാധിച്ചിരുന്ന ആ​ഗോള ഭക്ഷ്യപ്രതിസന്ധിക്ക്‌ കാലാവസ്ഥാ വ്യതിയാനം, കോവിഡിനൊപ്പം ഉക്രയ്ന്‍ സംഘര്‍ഷവും കാരണമായി മാറിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ​ഗുട്ടറെസ് പറഞ്ഞു. 2023ല്‍ സ്ഥിതി ഇതിലും മോശമായിരിക്കും.
ഈ വര്‍ഷത്തെ ഭക്ഷ്യലഭ്യത പ്രശ്നങ്ങള്‍ വരുംവര്‍ഷങ്ങളിലെ ഭക്ഷ്യക്ഷാമത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like