അഞ്ചു വയസ്സിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ആദ്യൻ

കാനഡ: 44 സെക്കൻഡും 68 മില്ലിസെക്കൻഡും കൊണ്ട് 46 അമേരിക്കൻ പ്രസിഡന്റുമാരുടെ പേരുകൾ ഏറ്റവും കുറഞ്ഞ വേഗത്തിൽ പറഞ്ഞ കുട്ടിയായി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ  അംഗീകാരം നേടി ആദ്യൻ പ്രദീപ് മടെല. അഞ്ചു വയസ് മാത്രം പ്രായമുള്ള ആദ്യൻ കാനഡയിലെ ഹാമിൽട്ടൺ സിറ്റിയിലേ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിലെ സഭാംഗമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകത്തിലെ 195 രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ കഴിഞ്ഞതിന് ആദ്യനു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. അടുത്തതായി ഏറ്റവും കുറഞ്ഞ സമയത്തിൽ ലോകരാജ്യങ്ങളുടെ പതാക തിരിച്ചറിഞ്ഞ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ കയറാനുള്ള ശ്രമത്തിലാണ് ഈ അഞ്ചു വയസുകാരൻ. ആത്മീയ കാര്യങ്ങളിലും മുൻപന്തിയിലാണ് ഈ കൊച്ചു മിടുക്കൻ. കുറഞ്ഞ സമയം കൊണ്ട്  ബൈബിളിലെ 66 പുസ്‌തകങ്ങളുടെയും പേര് പറയുവാൻ കഴിയുമെന്ന് ആദ്യന്റെ അമ്മ സ്വാതി മടേല സാക്ഷ്യപ്പെടുത്തുന്നു. ആദ്യൻ്റെ ഈ നേട്ടത്തിൽ സഭാ പാസ്റ്റർ എന്ന നിലയിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും, ഈ ഒരു നേട്ടം മറ്റ് കുഞ്ഞുങ്ങൾക്ക്  പ്രചോദനം ആയിമാറട്ടെയെന്നും ആദ്യൻ്റെ സഭയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ജോബിൻ പി മത്തായി അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.