ലേഖനം: നമ്മുടെ പ്രശ്‌നങ്ങളിലും ജീവിതസാഹചര്യങ്ങളിലും ദൈവത്തിന്റെ കരുതൽ | ബിൻസി ജിഫി

ലൂക്കോസ് 12:6,7 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.

post watermark60x60

നമുക്ക് സ്വയം അറിയാവുന്നതിനേക്കാൾ കൂടുതൽ കൃത്യമായും, ഫലപ്രദമായും ദൈവത്തിന് നമ്മളെ അറിയാം, നമ്മൾ ആരാണെന്നതിന്റെ എല്ലാ വിശദാംശങ്ങളും ദൈവത്തിന് അറിയാം, നമ്മളുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾ, നമ്മൾ വഹിക്കുന്ന ആശങ്കകൾ, നമ്മൾക്ക് എതിരെ വരുന്ന ചോദ്യങ്ങൾ. നമ്മുടെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിൽ ഒരിക്കലും നമ്മളെ ഒറ്റയ്ക്ക് വിടുന്നവൻ അല്ല നമ്മുടെ ദൈവം.
അതിനാൽ, നമ്മുടെ പ്രിയ രക്ഷകനായ ക്രിസ്തുവിന്റെ യോഗ്യതകൾ മുഖേന അവനിൽ ആശ്രയിക്കുക. അവനെ വിശ്വസിക്കുക, സ്നേഹിക്കുക, ഭയപ്പെടുക, അനുസരിക്കുക: അവനോട് പ്രാർത്ഥിക്കുക.

ബിൻസി ജിഫി

-ADVERTISEMENT-

-ADVERTISEMENT-

You might also like