ഇന്നത്തെ ചിന്ത : തക്കകാലത്തു ഫലം കായ്ക്കാം(1) |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 1:3അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.

post watermark60x60

നീതിമാൻ ഫലപ്രദമായ വൃക്ഷമാണ്. അവനെ നട്ടിരിക്കുന്നത് ആറ്റരികെ ആയതുകൊണ്ട് വെള്ളത്തിന്റെ ലഭ്യത എല്ലായ്‌പോഴും ഉണ്ട്. തക്കകാലത്തു ഫലം കായ്ക്കാൻ അത് ഉപകരിക്കുന്നു. ഇലയും വാടുന്നില്ല. മാത്രമല്ല അവന്റെ പ്രവർത്തികൾ അസാധുവാകുകയില്ല.പ്രിയരേ, ക്രിസ്തീയ ജീവിതത്തിലെ ഉണങ്ങി വരണ്ട അവസ്ഥകളെ പുനർജീവിപ്പിക്കുവാൻ ജീവജലനദിയായ ക്രിസ്തുവിന്റെ സാന്നിധ്യം പര്യാപ്തമാണ്. പരിശുദ്ധാത്മ പൂർണ്ണരായി നമുക്ക് മുന്നോട്ടു പോകാം. അതെ നമ്മുടെ കരങ്ങളുടെ പ്രവർത്തികൾ അവിടുന്ന് സാധ്യമാക്കിത്തരും.

പാസ്റ്റർ ജോൺ ബി.തോമസ്(ജെ.പി വെണ്ണിക്കുളം)

-ADVERTISEMENT-

You might also like