ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ: പ്രവർത്തന ഉത്ഘാടനവും സംഗീതസന്ധ്യയും നടന്നു

KE NEWS Desk | Dubai, UAE

ദുബായ്: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്ററിന്റെ 2022 – 23 വർഷത്തെ പ്രവർത്തന ഉത്ഘാടനവും “ഈണം 2022” സംഗീതസന്ധ്യയും ജൂൺ 11ന് ഓൺലൈനിൽ നടന്നു. പാസ്റ്റർ റിബി കെന്നത്ത് അധ്യക്ഷനായിരുന്ന യോഗം ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എബിൻ അലക്സ്‌ ഉത്‌ഘാടനം ചെയ്യ്തു. ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീർ റവ. ഡോ. കെ ഒ മാത്യു പ്രവർത്തന വർഷത്തെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. എഴുത്തുപുര യൂ.കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രയ്‌സൺ ദൈവ വചനത്തിൽ നിന്ന് സംസാരിച്ചു. പാസ്റ്റർ ഡിലു, പാസ്റ്റർ ബിജു വർഗ്ഗീസ് എന്നിവർ പ്രാർത്ഥിച്ചു.

post watermark60x60

അനുഗ്രഹീത ഗായകരായ സജു എം ജോർജ്ജ്, നെൽസൺ പീറ്ററും സംഘവും, ഷാരുൺ വർഗ്ഗീസും സംഘവും, ലാറ സ്റ്റാൻലി, സിജോമോൻ കിളിമാനൂരിന്റെ നേതൃത്വത്തിലുള്ള ലോർഡ്ഷിപ് ബാൻഡും സംഗീത സന്ധ്യക്ക്‌ നേതൃത്വം നൽകി. ഷേബ ഡാർവിൻ പ്രോഗ്രാം ആങ്കർ ചെയ്തു. പാസ്റ്റർ ജേക്കബ് സാമുവേൽ, പാസ്റ്റർ ഡാർവിൻ വിൽ‌സൺ, സുവി. സണ്ണി തോമസ് എന്നിവർ ആശംസ അറിയിച്ചു. ക്രൈസ്തവ എഴുത്തപുര മാനേജ്‍മെന്റ് അംഗങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്തു. ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ റവ. ഡോ. വിൽ‌സൺ ജോസഫിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ യോഗത്തിന് പര്യവസാനമായി.

-ADVERTISEMENT-

You might also like